nelkrishi
രാമല്ലൂർ പാടശേഖരത്തിലെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധനും ബാങ്ക് പ്രസിഡന്റ് എം. എം തങ്കച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പുത്തൻകുരിശ്: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ രാമല്ലൂർ പാടശേഖരത്തിൽ നൂറ്‌ മേനി വിളഞ്ഞു. പതിനഞ്ച് വർഷമായി തരിശ് കിടന്ന പത്ത് ഏക്കർ പാടശേഖരത്തിൽ വടവുകോട് ഫാർമേഴ്‌സ് ബാങ്കും കർഷകസംഘവും കർഷക തൊഴിലാളി യൂണിയനും സംയുക്തമായാണ് കൃഷിയിറക്കിയത്. 95 ദിവസം കൊണ്ട് മൂപ്പെത്തുന്ന ജ്യേതി വിത്താണ് കൃഷി ചെയ്തത്. ഇരുപത് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ഭാരവാഹികൾ. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധനും ബാങ്ക് പ്രസിഡന്റ് എം. എം തങ്കച്ചനും ചേർന്ന് കൊയ്ത്തുൽസവം ഉദ്ഘടനം ചെയ്തു. പഞ്ചായത്തംഗം മേരി പൗലോസ് അദ്ധ്യക്ഷയായി. വി .കെ അയ്യപ്പൻ, ബാങ്ക് എം.ഡി കെ. എ ജിജിമോൻ, എം. എ രവീന്ദ്രൻ, എം. ഡി ജോർജ്, പി. ആർ അപ്പുക്കുട്ടൻ, എം. എ ഭാസ്‌കരൻ, ജേക്കബ് വർഗീസ്, ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.