പറവൂർ: മാലിന്യം നിറഞ്ഞ കാനയിൽ നിന്നും പുറത്തേക്ക് കോരിയിട്ട മാലിന്യത്തിൽ മത്തൻ മുളച്ചിട്ടും സ്ലാബ് പുനസ്ഥാപിക്കാൻ നടപടിയില്ല. തുറന്നു കിടക്കുന്ന കാനക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കുമെന്ന ഉറപ്പും പാഴ്‌വാക്കായി. മാർക്കറ്റ് റോഡിൽ നിന്നും കോൺവെന്റ് റോഡിലേക്ക് തിരിയുന്ന ഇടറോഡിലാണ് അപകടകരമായ തരത്തിൽ സ്ലാബുകൾ ഇല്ലാത്ത കാന സ്ഥിതി ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പ് കാനയിൽ മാലിന്യം നിറഞ്ഞതിൽ പരിസരവാസികൾക്ക് പരാതി ഉയർത്തിയിരുന്നു. കാനശുചീകരിക്കുകയും ചെയ്തിരുന്നു. അന്ന് കാനയിൽ നിന്നും കോരി പുറത്തിട്ട മാലിന്യം കുറെ ഒഴുകി കാനയിൽ തന്നെ അടിഞ്ഞു കൂടി. ശേഷിച്ച മാലിന്യക്കൂമ്പാരത്താൽ പുല്ലും അതിനിടയിൽ മത്തയും മുളച്ചു. മത്തൻ കായ്ക്കാറായിട്ടും മറ്റ് തുടർ നടപടികൾ ഒന്നും ബന്ധപ്പെട്ടവർ സ്വീകരിച്ചില്ല. ദേശീയപാതയിലൂടെ വൺവേ റോഡാണിത്.