നെടുമ്പാശേരി: കോട്ടായി റസിഡന്റ്സ് അസോസിയേഷൻ വാർഷികയോഗം നടന്നു. രക്ഷാധികാരി ഹൈദ്രോസ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റാറായി ഗഫൂർ എളമനയേയും സെക്രട്ടറിയായി ഷാനവാസ് ഉമ്മറിനെയും തിരഞ്ഞെടുത്തു. ജയൻ തൊമ്മച്ചാട്ട്, എൻ.എം നവാസ് ( വൈസ് പ്രസിഡൻറുമാർ), പി.എ ഷിയാസ്, സിദ്ധീക്ക് തച്ചവള്ളത്ത് (ജോ.സെക്രട്ടറിമാർ), നവാസ് കൂളിയാടൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
യാചകശല്യം നിയന്ത്രിക്കുക, വഴിവിളക്കുകൾ തെളിക്കുക, കോട്ടായി പുതുവാശേരി റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.