അങ്കമാലി: ബാംബു കോർപ്പറേഷന്റെ പരിസ്ഥിതി സൗഹാർദ ഉത്പന്നമായ പനമ്പും ബാംബൂസ്ട്രിപ്പും ബഹറിൻ വിപണിയിലേക്ക്. കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ് നിർവഹിച്ചു. ഹൈടെക് ബാംബു ഫ്‌ളോറിംഗ് ടൈൽസ് ഫാക്ടറിയിലെ ഉത്പ്പന്നമാണ് ബാംബൂ സ്ട്രിപ്പ്. പരിസ്ഥിതി സൗഹാർദ കെട്ടിടങ്ങൾ
നിർമിക്കുന്നതിനോടനുബന്ധിച്ചാണ് ഇവ ബഹറിനിലേക്കു കയറ്റി അയക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളെ തുടർന്നാണു കോർപറേഷന് 15 ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങൾ വിദേശത്തേക്ക് സമയബന്ധിതമായി അയക്കാൻ സാധിച്ചതെന്ന് കോർപ്പറേഷൻ ചെയർമാൻ കെ.ജെ. ജേക്കബ് പറഞ്ഞു. കൂടുതൽ ഓർഡറുകൾ വിദേശത്തുനിന്നു ലഭിക്കുന്നുണ്ട്.