കൊച്ചി : ചെറിയ കടമക്കുടി ദ്വീപ് നിവാസികൾക്ക് നാവികസേനയിലെ ഡോക്ടർമാർ ജീവൻ രക്ഷാ പരിശീലനം നൽകി. ദ്വീപ് വാസികളെ പരിശോധിച്ച് മരുന്നുകളും നൽകി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സർജൻ കമ്മഡോർ സി.എസ്. നായിഡു ഉദ്ഘാടനം ചെയ്തു.