കൊച്ചി : സെന്റ് തെരേസാസ് സ്വയംഭരണ കോളേജിലെ നാലാമത് ബാച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളുടെ ബിരുദദാനചടങ്ങ് നടത്തി. കോളേജ് പ്ളാറ്റിനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളം സർവകലാശാല മുൻ വെെസ് ചൻസലർ കെ. ജയകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കോളേജ് മാനേജർ സിസ്റ്റർ ക്രിസ്റ്റബൻ , പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, ലോക്കൽ മാനേജർ സിസ്റ്റർ മാഗി തുടങ്ങിയവർ പ്രസംഗിച്ചു.