മരട്: ക്ഷേത്രശില്പിയും തച്ചുശാസ്ത്രവിദഗ്ദ്ധനുമായ മരട് കുണ്ടന്നൂർ ആലപ്പാട്ട് വീട്ടിൽ എ.എൻ. ശ്രീധരൻ ആചാരി (93) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധ. തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം, ഗുരുവായൂർ, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രങ്ങൾ ഉൾപ്പെടെ പ്രശസ്ത ക്ഷേത്രങ്ങളിലെ മൂത്താശാരിയാണ്. ഒട്ടേറെ ക്ഷേത്രങ്ങൾ, ക്ഷേത്രഗോപുരങ്ങൾ, നടപ്പന്തലുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഖ്യശില്പിയായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മുരളീധരൻ, വത്സലൻ, രവീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ശിവപ്രസാദ്, രമണി, സരള, വത്സല, ലത, മിനി. മരുമക്കൾ: രജനി, നിർമല, മീന, രേഖ, വിജയലഷ്മി, ഗോപി, രാമകൃഷ്ണൻ, മുരളി, അശോകൻ, പരേതനായ ശശി.