gopi-kottamuri
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന കെ. വാസു അനുസ്മരണ സമ്മേളനത്തിൽ ചെങ്ങമനാട് പുറയാറിൽ ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ. വാസു അനുസ്മരണ സമ്മേളനം ചെങ്ങമനാട് പുറയാറിൽ നടന്നു. ഗോപി കോട്ടമുറിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. എ.കെ. സെയ്തുമുഹമ്മദ്, എം.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ടി.എ ഇബ്രാഹിംകുട്ടി സ്വാഗതവും സുമാ ഷാജി നന്ദിയും പറഞ്ഞു.