കൊച്ചി: നെതർലൻഡ് രാജാവിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും നഗരത്തിൽ ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണി മുതൽ നാലു മണി വരെ കണ്ടെയ്നർ റോഡ്, ബോൾഗാട്ടി ജംഗ്‌ഷൻ, എബ്രഹാം മാടമാക്കൽ റോഡ്, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച്. റോഡ്, എം.ജി. റോഡ്, തേവര മുതൽ ബി.ഒ.ടി വെസ്‌റ്റ്, തോപ്പുംപടി. പി.ടി. ജേക്കബ് റോഡ്, ചുള്ളിക്കൽ. പനയപ്പിള്ളി, പറവാന ജംഗ്ഷൻ, ജവഹർ റോഡ്, മൗലാനാ ആസാദ് റോഡ്, ഐലൻഡിലെ ഇന്ദിരാഗാന്ധി റോഡ് എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിരോധനവും
എറണാകുളം നോർത്ത് ഭാഗത്തു നിന്ന് മേനക, എം.ജി. റോഡ് എന്നിവിടങ്ങളിലൂടെ പോകേണ്ട ചെറുവാഹനങ്ങൾ ചിറ്റൂർ റോഡ്, എ.എൽ. ജേക്കബ് മേൽപ്പാലത്തിലൂടെ കടവന്ത്ര വഴിയോ, സൗത്ത് മേൽപ്പാലം, പനമ്പള്ളിനഗർ, കസ്തൂർബാനഗർ വഴിയോ മട്ടുമ്മൽ ജംഗ്ഷനിലെത്തി തേവര ഫെറിയിലൂടെ പോകണം
മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിൽ നിന്ന് പള്ളുരുത്തി, ഇടക്കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെളി ജംഗ്‌ഷൻ, ജൂബിലി ജംഗ്‌ഷൻ, സ്റ്റാച്യു ജംഗ്‌ഷൻ , കുമാർ പമ്പ്, പരിപ്പ് ജംഗ്‌ഷൻ, സാന്തോം ജംഗ്‌ഷൻ, കെ.വി.തോമസ് റോഡ്, അഞ്ജലി ജംഗ്ഷൻ, ഫോർട്ടീ ഫീറ്റ് റോഡ്, വാട്ടർ ലാൻഡ് റോഡ് വഴി സഞ്ചരിക്കണം
മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പള്ളുരുത്തി, കച്ചേരിപ്പടി ജംഗ്ഷൻ, എം.എൽ.എ റോഡ്, ഫോർട്ടി ഫീറ്റ് റോഡ് വഴി സഞ്ചരിക്കണം. ബീച്ച് റോഡും ഉപയോഗിക്കാം
ഇടക്കൊച്ചി, പള്ളുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ കണ്ണങ്കാട്ട് പാലം വഴി തേവര ഫെറി ജംഗ്‌ഷനിലെത്തി യാത്ര തുടരണം
കണ്ടെയ്‌നർ റോഡു വഴി മുളവുകാട്, വൈപ്പിൻ, ചേരാനെല്ലൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ വഴി പോകണം
എറണാകുളത്തു നിന്ന് പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആലുവയിൽ എത്തി പറവൂർ കവലയിൽ നിന്ന് തിരിഞ്ഞു പാേകണം
വൈപ്പിൻ, മുളവുകാട്, എറണാകുളം ഭാഗങ്ങളിൽ നിന്ന് ആലുവയിലേക്ക് പോകേണ്ടവർ കലൂർ, പാലാരിവട്ടം, ഇടപ്പള്ളി വഴി പോകണം
എറണാകുളത്തു നിന്ന് പള്ളുരുത്തി, ഇടക്കൊച്ചി ഭാഗത്തേക്ക് പോകേണ്ടവർക്ക് വൈറ്റില, കുണ്ടന്നൂർ ദേശീയപാതയും ഉപയോഗിക്കാം
നാളെ രാവിലെ എട്ടു മണി മുതൽ ഉച്ചയ്‌ക്ക് രണ്ടു മണി വരെ ഇന്ദിരാഗാന്ധി റോഡ്, സിഫ്ട് ജംഗ്ഷൻ മുതൽ കുണ്ടന്നൂർ ജംഗ്ഷൻ വരെയും ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിരോധനവും ഉണ്ടാകും