ഉദയംപേരൂർ : ഉപയോഗത്തിനിടയിൽ ഗ്യാസ് സിലണ്ടറിൽ തീപിടിച്ചു.ഗൃഹനാഥന്റെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി. ഉദയംപേരൂർ ഇടുവിൽ മനോജിന്റെ വീട്ടിലാണ് സിലണ്ടറിൽ തീ പടർന്നത്. പുതിയ സിലണ്ടർ ഘടിപ്പിച്ച ശേഷം പാചകം ആരംഭിച്ച സമയത്ത് റെഗുലേറ്ററിന് സമീപം ലീക്ക് ഉണ്ടായി തീ പിടിക്കുകയായിരുന്നു. ഉടനെ തന്നെ മനോജ് നനഞ്ഞ ചാക്ക് ഉപയോഗിച്ച് തീ കെടുത്തി. റെഗുലേറും പാത്രങ്ങളും കത്തി നശിച്ചു. വിതരണക്കാരെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി റഗുലേറ്റർ മാറ്റിവച്ചു.
സിലണ്ടറിലെ വാഷർ ഘടിപ്പിക്കുന്നതിലെ തകരാറാണ് തീ പടരാൻ കാരണമെന്ന് പറയുന്നു. സിലണ്ടറുകളുടെ സുരക്ഷ പരിശോധന കാര്യക്ഷമമല്ലാത്തതും അപകടങ്ങൾക്ക് കാരണമാവുന്നതായി വിതരണ കേന്ദ്രത്തിലെ ജീവനക്കാർ പറഞ്ഞതായി മനോജ് പറഞ്ഞു.