കാലടി: ആലുവ - കാഞ്ഞൂർ റൂട്ടിൽ സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയോട് ബസ് ജീവനക്കാരൻ അപമര്യാദയായി പെരുമാറി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോർ ചെക്കർ ശ്രീമൂലനഗരം കിഴക്കുംകുടി സജീവിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.