കൊച്ചി ; സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെെരളി ക്രാഫ്റ്റ്സ് ബസാറിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേളക്ക് തുടക്കമായി. എറണാകുളം മറെെൻഡ്രെെവിലാണ് മേള ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ എസ്.സുഹാസ് വിപണന മേള ഉദ്ഘാടനം ചെയ്തു.ഗാനരചയിതാവ് ആർ. കെ. ദാമോദരൻ, കൊച്ചി ആകാശവാണി ഡയറക്ടർ ലീലാമ്മ മാത്യു, എന്നിവർ മുഖ്യാതിഥികളായി. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ, മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജ് , അസി. ഡയറക്ടർ ധനൂർ. സി.വി ശാഖാ മാനേജർ എൻ.ഡി. അരവിന്ദാക്ഷൻ. ബിജുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.കേരളമുൾപ്പെയെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾമേളയിൽ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാം. 30 ന് സമാപിക്കും.