മൂവാറ്റുപുഴ: പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ തോടെ പായിപ്ര ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുളവൂർ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുമെന്നപ്രതീക്ഷഉണരുന്നു. 22 വാർഡുകളും 32.18 ചതുരശ്രകിലോമീറ്റർ വിസ്തീർണവുമുള്ള പായിപ്ര പഞ്ചായത്തിനെ വിഭജിച്ചാണ് മുളവൂർ പഞ്ചായത്ത് രൂപമെടുക്കുക.മൂവാറ്റുപുഴ, കോതമംഗലം നഗരസഭകളുടേയും, മഴുവന്നൂർ, രാമമംഗലം, അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളുടേയും അതിർത്തി പങ്കിടുന്നതാണ് നിലവിലെ പായിപ്ര ഗ്രാമപഞ്ചായത്ത്.
മുളവൂർ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ട് പതിറ്റാണ്ടുകളായി. 1984ൽസംസ്ഥാന സർക്കാർ പുതിയ പഞ്ചായത്ത് രൂപീകരിച്ച കൂട്ടത്തിൽ മുളവൂർ പഞ്ചായത്തും ഉണ്ടായിരുന്നു. എന്നാൽ, സർക്കാർ തീരുമാനം അന്ന് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷം സംസ്ഥാന സർക്കാർ പഞ്ചായത്ത് രൂപീകരണത്തിന് തത്വത്തിൽ അംഗീകാരം നൽകി.ഇതിനിടയിൽ പുതിയ പഞ്ചായത്ത് രൂപീകരണം കോടതിറദ്ദ് ചെയ്തു.പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം അടക്കം പരാതികളില്ലാതെ പൂർത്തിയാക്കി. .മുളവൂർ നിവാസികളുടെ ചിരകാല സ്വപ്നമായ മുളവൂർ പഞ്ചായത്ത് രൂപികരണം യാഥാർത്ഥ്യമാകുന്നതോടെ കാർഷിക വ്യവസായമേഖലകളിലുൾപ്പടെ പ്രദേശത്തിന്റെ വികസനത്തിന് വേഗതയേറുമെന്ന് സി പി എം ലോക്കൽ സെക്രട്ടറി വി.എസ്. മുരളി പറഞ്ഞു.
മുളവൂർ
പായിപ്രയിൽ നിന്ന് ഭൂമിശാസ്ത്രപരമായി വേറിട്ടുനിൽക്കുന്നപ്രദേശം .
പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കിൽ രണ്ട് ബസുകൾ മാറി കയറണം.
വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ആയുർവേദാശുപത്രി, കൃഷിഭവൻ തുടങ്ങിയവ പായിപ്ര പഞ്ചായത്ത് ആസ്ഥാനത്ത്