അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന വെള്ളിവെളിച്ചം പ്രതിവാര സംവാദപരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6 ന് മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ ഗാന്ധിയൻ ദർശനങ്ങൾ ഒരു പുനർവായന എന്ന വിഷയത്തിൽ സംവാദം നടക്കും. സംവാദവേദി സെക്രട്ടറി പി.ഡി. ജോർജ് പ്രബന്ധം അവതരിപ്പിക്കും. കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.ഒ. വർഗീസ് അദ്ധ്യക്ഷത വഹിക്കും.