കാലടി: ആശ്രമം റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു . കങ്ങര വീട്ടിൽ രാജപ്പന്റെ ഉടമസ്ഥതയിലുള്ള വീട്ട് മുറ്റത്തെ കിണറാണ് ഇന്നലെ ഇടിഞ്ഞ് താഴ്ന്നത്. രാത്രി പെയ്ത കനത്ത മഴയിൽ മുറ്റത്ത് വെള്ളം കെട്ടി നിന്നിരുന്നു. വർഷങ്ങൾ പഴക്കമുള്ള കിണറിന് 40 അടിയോളം താഴ്ചയുണ്ട്. കിണറിൽ സ്ഥാപിച്ചിരുന്ന രണ്ട് മോട്ടറുകളും കിണറിനുള്ളിൽപ്പെട്ടു. വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞതിൽ താമസക്കാർ വില്ലേജ് ഓഫീസിൽ നഷ്ട്ട പരിഹാരത്തിന് അപേക്ഷ നൽകി.