മുവാറ്റുപുഴ: ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ, ഐടി മേളകൾക്ക് തുടക്കമായി. നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർ പേഴ്സൺ ഉഷ ശശിധരൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽഫാദർ ആന്റണി പുത്തൻകുളം സ്വാഗതംപറഞ്ഞു. എ.ഇ.ഒ ആർ വിജയ, ബി.പി.ഒ എൻ.ജി രമാദേവി, എച്ച്.എം ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, പി ടി എ പ്രസിഡന്റ് സിബി കണ്ണമ്പുഴ എന്നിവർ സംസാരിച്ചു. നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ , സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ,എബനേസർ ഹയർ സെക്കൻഡറി സ്കൂൾ, തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. എൽ പി , യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ഇന്നുംതുടരും.