മൂവാറ്റുപുഴ:വൺവേ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽമഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും വെളിയിൽ പോകില്ലനൂറു കണക്കിന് വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ഇവിടെ മേൽക്കൂര മുഴുവൻ പൊട്ടിപൊളിഞ്ഞ് തുള വീണു.മഴ പെയ്താതാൽ കുട ചൂടിനിൽക്കണം.ഒന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച കേന്ദ്രം പിന്നീട് അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. നഗരത്തിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന വശ്യപെട്ട് പലതവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിഉണ്ടായില്ല. മേൽക്കൂരയുടെ ഷീറ്റുകൾ മാറ്റിയാൽ തീരുന്ന പ്രശ്നമാണ്. നഗരത്തിൽ ശോച്യാവസ്ഥയിലായകാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.