വൈപ്പിൻ : വൈപ്പിൻ ഉപജില്ല ശാസ്‌ത്രോത്സവത്തിൽ 707 പോയിന്റുകളോടെ കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. ശാസ്ത്രമേള നടന്ന എടവനക്കാട് ഹിദായത്തൂൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.