വൈപ്പിൻ: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പി.പി. ജോസഫിന്റെ 62-ാം ചരമവാർഷികദിനം ആചരിച്ചു. സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ദിനാചരണം നെടുങ്ങാട്ട് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എൽ.സി. സെക്രട്ടറി എ.കെ. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി. ഷിബു, കെ.ആർ. ചന്ദ്രബോസ്, ബി.വി. പുഷ്‌കരൻ, പി.ബി. സജീവൻ, അഡ്വ. സുമോദ് എന്നിവർ പ്രസംഗിച്ചു. സി.പി.ഐയുടെ ആഭിമുഖ്യത്തിലുള്ള ദിനാചരണം എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, പി.ഒ. ആൻണി, കെ.എസ്. രാജൻ, എൻ.കെ. ബാബു, പി.കെ. ശാന്തകുമാരി, എൻ.കെ. സജീവൻ എന്നിവർ പ്രസംഗിച്ചു.