പറവൂർ : പുരാതനകാലം മുതൽ ഗതാഗത ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പ്രധാന ജലമാർഗമായ വേലംകടവ് തോടിന്റെ നവീകരണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റിഅംഗം വി.പി. ലൈജു ഉദ്ഘാടനം ചെയ്തു. പി.ആർ. നിതിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാഹുൽമോഹൻ, എ.എ. പവിത്രൻ, ടി.ഡി. സുധീർ, കെ.എസ്. സനീഷ്, പി.പി. അരുഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജെ. ജിനോഷ് (പ്രസിഡന്റ് ), ഗോപിക ദിലീപ്, എം.എം. മഞ്ചിത്ത് (വൈസ് പ്രസിഡന്റുമാർ), പി.ആർ. നിഥിൻരാജ് (സെക്രട്ടറി), എം.എ. ആരിഫ്, പി.കെ. നജാസ് (ജോയിന്റ് സെക്രട്ടറിമാർ), സി.എ. അനസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.