കൊച്ചി: ഐ.എസ്.എൽ ആറാം സീസണിൽ മെയിൻ സ്‌പോൻസറായി ഏഷ്യൻ പെയിൻസിനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. പ്രധാന സ്‌പോൺസറായി ഏഷ്യൻ പെയിന്റ്‌സുമായി സഹകരിക്കാൻ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വിരേൻ ഡി. സിൽവ പറഞ്ഞു. ഐ.എസ്.എല്ലിലെ പ്രിയപ്പെട്ട ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്ന് ഏഷ്യൻ പെയിന്റ്‌സ് ലിമിറ്റഡ് സി.ഒ.ഒ അമിത്‌സിങ്കിൽ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ജേഴ്‌സിയുടെ കോളറിന് കീഴിൽ ഏഷ്യൻ പെയിന്റ്‌സിന്റെ ലോഗോ പ്രദർശിപ്പിക്കും.