പെരുമ്പാവൂർ: സെന്റ് മേരീസ് പബ്ലിക്ക് സ്‌ക്കൂളിലെ 2018 - 2019 വർഷത്തെ സ്‌ക്കൂൾ മാഗസിൻ എൽദോസ് കുന്നപ്പള്ളി എം.എൽ.എ. പ്രകാശനം ചെയ്തു. മാനേജർ എൽബി വർഗീസ് ലീഡർമാരായ ഓൾവിൻ പ്രിൻസ് അനിൽ, അൽസ മറിയം ബിജു എന്നിവർ ചേർന്ന് മാഗസിൻ ഏറ്റുവാങ്ങി. സ്‌കൂളിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവുകളും കുട്ടികളുടെ വിവിധ ലേഖനങ്ങൾ, കവിതകൾ, ചിത്രരചനകൾ എന്നിവ കൊണ്ട് നിറവാർന്ന മാഗസിന് എബ്ലൈസ് എന്ന് നാമകരണം ചെയ്തു. ബിജു എം. വർഗീസ്, ഫാ. ജോർജ് നാരകത്തുകുടി, സാജു മാത്യു, പി.എ. മത്തായികുഞ്ഞ്, സോജൻ എൻ. ജോർജ്, എൽദോ പൗലോസ്, സിനി വി. ജോർജ്, ജോമറ്റ് ദേവസി, പ്രസീജ പി.സി., സിമി എ. സി , മെറിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.