അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർമാൻ അങ്കമാലി തച്ചിൽവീട്ടിൽ ടി.ഡി.ഡേവിഡ് (68) നിര്യാതനായി. 1995 മുതൽ 2000 വരെ നഗരസഭാ ചെയർമാനും 1980 മുതൽ 2010 വരെ നഗരസഭാ കൗൺസിലറുമായിരുന്നു. ഭാര്യ: ആരക്കുഴ ഞറളക്കാട്ട് കുടുംബാംഗം ഷാന്റി. മക്കൾ: പ്രസന്ന ഡേവിഡ് (കാനഡ), പ്രിയ ഡേവിഡ് (സിവിൽ എൻജിനിയർ). ശവസംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് അങ്കമാലി ബസലിക്കപള്ളി സെമിത്തേരിയിൽ.