കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഓരോ വീട്ടുകാരും മാറ്റം ആഗ്രഹിക്കുന്നുവെന്ന് വീടുകൾ കയറിയിറങ്ങിയ തനിക്ക് വ്യക്തമായെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി പറഞ്ഞു. തകർന്ന റോഡുകൾ, മാലിന്യ നിർമാർജ്ജനം, കുടിവെള്ളം, കൊതുക് ശല്യം തുടങ്ങി എല്ലാ പ്രശ്‌നങ്ങളിലും നഗരസഭ ജനങ്ങളെ കൈവിട്ടിരിക്കുകയാണ്. ഇതുപോലെ ദുരിതമനുഭവിച്ച ഒരുകാലം അവരുടെ ഓർമയിലില്ല. അതുകൊണ്ടുതന്നെ മാറ്റത്തിന് വേണ്ടി വോട്ടു ചെയ്യാൻ അവർ നിർബന്ധിതരായിരിക്കുകയാണ്. പൊറ്റക്കുഴി ജംഗ്ഷനിൽ ഇന്നലെ വാഹനപ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപര്യടനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പര്യടനം താന്നിക്കൽ, എട്ടുകാട്, ദേവസ്വം, എച്ച്.എൻ.ബി ജംഗ്ഷൻ, പെരുമ്പോട്ട, യുവശക്തി, പേരണ്ടൂർ വളവ്, പേരണ്ടൂർ റെയിൽ, മനക്കോടം ജംഗ്ഷൻ, പാടം, തെരുവിൽ പറമ്പ്, പുതുക്കലവട്ടം ജംഗ്ഷൻ, പുതുക്കലവട്ടം പള്ളി, പുന്നയ്ക്കൽ, കളരിക്കൽ, കീർത്തിനഗർ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.