മരട്:ജ്ഞാനോദയ യോഗം ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിപൂജ നവംബർ 2ന് നടക്കും.

തുലാമാസത്തിലെ വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ ആറുനാൾ വ്രതമെടുത്താണ് ഭക്തർ ഷഷ്ഠിപൂജയ്ക്ക് ഒരുങ്ങുന്നത്.ആറാം ദിവസമായ രണ്ടാം തിയ്യതി രാവിലെ 8 മണിക്ക് ദ്രവ്യ കലശപൂജ നടക്കും.പത്തു മണിക്ക് കലശാഭിഷേകവും ഉയപ്പൂജയ്ക്കു ശേഷം പ്രസാദ ഊട്ടും നടക്കും.മേൽശാന്തി ടി.കെ.അജയൻ മുഖ്യകാർമ്മികത്വം വഹിക്കും.