n-c-mohanan
ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ ടെൽക്ക് ചെയർമാൻ എൻ. സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ടെൽക് ചെയർമാൻ അഡ്വക്കേറ്റ് എൻ.സി മോഹനൻ നിർവഹിച്ചു. ആദ്യവില്പ്ന മുൻ എം.എൽ.എ സാജു പോൾ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എസ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, വൈസ് പ്രസിഡന്റ് പ്രീതി ബിജു, ബ്ലോക്ക് മെമ്പർമാരായ സരള കൃഷ്ണൻകുട്ടി, സീന ബിജു, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാബു കെ വർഗീസ്, പഞ്ചായത്തംഗങ്ങളായ സുധീഷ് ബാലൻ, എം.യു. മോഹനൻ, പ്രിയ ടോംസൺ, ഷീബ ചാക്കപ്പൻ, ബാങ്ക് സെക്രട്ടറി .എം.വി.ഷാജി ബാങ്ക് ഭരണസമിതി അംഗങ്ങൾ,സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ബാങ്കിന്റെ കൊമ്പനാട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അനുദിനം വർധിച്ചുവരുന്ന ചികിത്സ ചിലവുകൾക്ക് ആശ്വാസമായി വിലക്കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത് എന്ന് അഡ്വക്കേറ്റ് എൻ.സി മോഹനൻ പറഞ്ഞു. മരുന്നുകൾക്ക് 10 മുതൽ മുതൽ 40 ശതമാനം വരെ വിലക്കുറവ് നൽകുമെന്നും കൂടാതെ മൃഗങ്ങൾക്കുള്ള മരുന്നുകളും ലഭ്യമാണെന്നും ബാങ്ക് പ്രസിഡന്റ് പി എസ് സുബ്രഹ്മണ്യൻ പറഞ്ഞു.