ആലുവ: സാമൂഹ്യ പരിഷ്കർത്താവായിരുന്ന സ്വാമി ആഗമാനന്ദയുടെ പേരിൽ മികച്ച പട്ടികജാതിക്ഷേമ പ്രവർത്തകർക്ക് നൽകിവരുന്ന സ്വാമി ആഗമാനന്ദ പുരസ്കാരം പി. ദേവരാജന് ഇന്ന് സമ്മാനിക്കും. കടുങ്ങല്ലൂർ മുപ്പത്തടം എം.കെ.കെ നഗർ ദേവസുധയിൽ പി. ദേവരാജൻ ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം ജനറൽ സെക്രട്ടറിയാണ്.
ഇന്ന് വൈകിട്ട് 3.30ന് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിൽ നടക്കുന്ന ആഗമാനന്ദ സ്വാമി ജയന്തി സമ്മേളനത്തിൽ വച്ച് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.