കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങൽ, തുറവുങ്കര, നായത്തോട് പ്രദേശത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിലച്ചതായി നാട്ടിലെ ജനകീയ സമരസമിതി ആരോപിച്ചു. സിയാൽ ഏറ്റെടുത്ത പ്രളയാനന്തര പ്രവർത്തനങ്ങളാാണ് മന്ദഗതിയിലlയത്. പാലങ്ങളുടെയും കാനകളുടെയും നിർമ്മാണം, സ്ഥലമെടുപ്പ് ,ചുറ്റുമതിൽ കെട്ടിയുള്ള സുരക്ഷ, തുടങ്ങിയവയാണ് മന്ദഗതിയിലായത്.അടുത്ത കാലവർഷം എത്തുന്നതിന് മുൻപ് പ്രദേശത്തെ നിർമ്മാണങ്ങൾ പൂർത്തിയാക്കി പ്രളയ ദുരിതത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരും, സിയാലും തയ്യാറാകണമെന്ന് ജനകീയ സമര സമിതി ആവശ്യയപ്പെട്ടു. യോഗത്തിൽ പി.എച്ച് നൗഷാദ്, പി.ഐ.സമദ്, ജോർജ് ഓണാട്ട്, പി.എ.ബഷിർ, റിജോ പടയാട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.