കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാതോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധ വത്ക്കരണ ക്ളാസ്സ് നടത്തി. പൂതൃക്ക ഗ്രാമ പഞ്ചായത്ത് ഹാളിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ് ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. ഡോക്‌ടർമാരായ ബിനു മേരി ബോസ്, അജു മാത്യു എന്നിവർ ബോധവത്ക്കരണ ക്ളാസ്സെടുത്തു. സുവർണ്ണ ജൂബിലി വർഷത്തിൽ പത്ത് പേർക്ക് സ്തനാർബുദ പരിശോധന സൗജന്യമായി നല്കുമെന്ന് പതോളജി വിഭാഗം പ്രൊഫസർ ഡോ.ഉഷ പൂതിയോട് അറിയിച്ചു. ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പോൾ വെട്ടിക്കാടൻ, ഫാ. ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.