കൊച്ചി : ചലിക്കുന്ന കടലിന്റെ വിസ്‌മയക്കാഴ്ചകളൊരുക്കുന്ന ഓഷ്യാനോസ് അണ്ടർവാട്ടർ ടണൽ എക്സ്പോ എറണാകുളത്തപ്പൻ മൈതാനത്ത് ഇന്നാരംഭിക്കും. അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഇടംപിടിച്ച പ്രദർശനം നീൽ എന്റർടെയിൻമെന്റാണ് ഒരുക്കുന്നത്. സിനിമാതാരങ്ങളായ ടൊവിനോ തോമസ്, സംയുക്തമേനോൻ എന്നിവർക്കൊപ്പം എടക്കാട്ട് ബറ്റാലിയൻ സിനിമാപ്രവർത്തകർ ഇന്നു വൈകിട്ട് ഏഴിന് പ്രദർശനം ഉദ്ഘാടനം ചെയ്യും.
അണ്ടർവാട്ടർ അക്വേറിയമെന്ന ആശയത്തിലാണ് പ്രദർശനം ഒരുക്കുന്നതെന്ന് നീൽ എന്റർടെയിൻമെന്റ് മാനേജിംഗ് ഡയറക്ടർ നിമൽ കെ.കെ. വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടലിനുള്ളിലെ കാഴ്ചകളാണ് കണ്ണാടിക്കൂട്ടിൽ ഒരുക്കുന്നത്. ആറര കോടി രൂപ ചെലവിൽ ഗ്ളാസ് തുരങ്കം നിർമ്മിച്ചാണ് പ്രദർശനം ഒരുക്കുന്നത്. തുരങ്കത്തിലൂടെ നടന്ന് കാഴ്ചകൾ കാണാം. മത്സ്യങ്ങൾ, സമുദ്രജീവികൾ എന്നിവയുടെ ജീവിതചക്രവും പ്രദർശിപ്പിക്കും. അരപൈമ, അബാബ, റെഡ് ക്വാറ്റ്, അലിഗേറ്റർ തുടങ്ങിയ നിരവധിയിനം മത്സ്യങ്ങളും പ്രദർശനത്തിലുണ്ടാകും.സാധാരണദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ഒമ്പത് വരെയും അവധിദിവസങ്ങളിൽ11മുതൽ ഒമ്പത് വരെയും പ്രദർശനം കാണാം. പത്ത് വയസിൽ താഴെയുള്ളകുട്ടികൾക്ക് 60രൂപയുംമുതിർന്നവർക്ക് 120രൂപയുമാണ് ടിക്കറ്റ് നിരക്ക്.നവംബർ 17വരെ പ്രദർശനംതുടരും.
ഓപ്പറേഷൻസ് വിഭാഗം മേധാവി ആർച്ച ഉണ്ണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു