anwar-sadath-mla
എരുമത്തല പോസ്റ്റോഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച കൂട്ടധർണ്ണ അൻവർ സാദത്ത്എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി ജി.ടി.എൻ കവലയിലുള്ള എരുമത്തല പോസ്റ്റോഫീസ് ഒഴിവാക്കാക്കുള്ള ജി.ടി.എൻ കമ്പനി മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ ജനകീയ സമരസമിതി പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച കൂട്ടധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് ഏറെ സംഭാവനകൾ നൽകിയ ജി.ടി.എൻ കമ്പനിയുടെ ഇപ്പോഴത്തെ മാനേജ്മെന്റ് 40 വർഷത്തിലേറെ പഴക്കമുള്ള പോസ്റ്റോഓഫീസ് മാറ്റാൻ ശ്രമിക്കുകയാണ്. ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയസമരം നേരിടേണ്ടി വരുമെന്നും എം.എൽ.എ പറഞ്ഞു.

ജനകീയ സമരസമിതി ചെയർമാൻ പി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് , ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, നൂർജഹാൻ സക്കീർ, പി.എ. അനുക്കുട്ടൻ, ഷാഹിന നൗഫൽ, തോപ്പിൽ അബു, രഹൻരാജ്, പി.എ. മുജീബ്, ടി.പി. അംബി, ആനന്ദ് ജോർജ്, മുഹമ്മദ് സഗീർ, അബു ചെന്താര, സുകമാരൻ നായർ, സി.കെ. അബ്ദുൾ സലാം, അജ്മൽ മുസ്തഫ, വി.കെ. മജീദ്, എം.ഐ സലിം എന്നിവർ പ്രസംഗിച്ചു.