school
മൂവാ​റ്റുപുഴ ഉപജില്ല സാമൂഹ്യ ശാസ്ത്രമേള വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ മാനേജർ സി.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: മൂവാ​റ്റുപുഴ ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. സ്‌കൂൾ മാനേജർ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി ഷാജി.പി. നായർ, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു രാജു , പ്രധാന അദ്ധ്യാപിക അനിത.കെ.നായർ, ജീമോൾ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു ഉപജില്ലയിലെ 53 സ്‌കൂളുകളിൽ നിന്ന് മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.