ആലുവ: യു.ഡി.എഫ് ഭരിക്കുന്ന എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസിനെതിരെ എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 21 അംഗ ഭരണസമിയിൽ യു.ഡി.എഫിലെ 10 അംഗങ്ങളും ഒരു സ്വതന്ത്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
എൽ.ഡി.എഫിലെ ഒൻപത് പേരും ഒരു സ്വതന്ത്രനും യോഗത്തിനെത്തിയിരുന്നു. വാഴക്കുളം ബ്ലോക്ക് ബി.ഡി.ഒ. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. യു.ഡി.എഫ് അംഗങ്ങൾക്കെല്ലാം യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ മുന്നണി നേതൃത്വം വിപ്പ് നൽകിയിരുന്നു. വികസന മുരടിപ്പാരോപിച്ചായിരുന്നു അവിശ്വാസം.