അങ്കമാലി : ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പാമ്പിൻവിഷ ചികിത്സ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടന
വിഷചികിത്സ വിഭാഗം കൺസൾട്ടന്റ് ഡോ. ഡേവീഡ് വാറൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. മൈക്കിൾ വോൺ, പ്രൊഫ. ആനന്ദ് സക്കറിയ, പ്രൊഫ. ഉമ്മൻ കെ.ഉമ്മൻ, പ്രൊഫ. സുധാകരൻ, ഡോ.ജോസഫ്
കെ.ജോസഫ്, ഡോ. മനോജ് പി.ജോസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.