ആലുവ: പുറയാർ മേഖലയിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. ദേശം മുതൽ പല ഭാഗങ്ങളിലും വിളക്കുകൾ മിഴി അടച്ചിരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്ക് ദുരിതമായി. ബസുകളിൽ വന്നിറങ്ങി ഉൾഭാഗങ്ങളിലേക്ക് നടന്ന് പോകേണ്ട സ്ത്രീകൾ അടക്കമുള്ളവർക്കാണ് ബുദ്ധിമുട്ട് കൂടുതൽ. പുഴയോര പ്രദേശമായതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. തെരുവ് വിളക്കുകൾ തെളിക്കാൻ അധികാരികൾ ഉടൻ നടപടിയെടുക്കണമെന്ന് മുസ്‌ലിംലീഗ് നേതാവ് സെയ്ദുകുഞ്ഞ് പുറയാർ ആവശ്യപ്പെട്ടു.