ആലുവ: ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിൽ 2016, 2017, 2018, 2019 (ജൂൺ) വർഷങ്ങളിലെ കെ.ടെറ്റ് പരീക്ഷ വിജയിച്ചവരിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്താത്തവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അവസാനഘട്ട പരിശോധന 24, 25, 26 തീയതികളിൽ നടക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ സുബിൻപോൾ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് നാലുമണി വരെ ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിലാണ് പരിശോധന. വിജയിച്ചവർ എസ്.എസ്.എൽ.സി, പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി, ബി എഡ്/ടി.ടി. സി മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാൾടിക്കറ്റും, റിസൾറ്റ് ഷീറ്റ്, മാർക്ക് ഇളവിന് അർഹതയുളളവർ അനുബന്ധമായ സാക്ഷ്യപത്രം എന്നിവ പരിശോധനയ്ക്കായി ഹാജരാക്കണം.