കൊച്ചി : ഉന്നയിച്ച ന്യായങ്ങൾ വസ്തുതാവിരുദ്ധമായ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ രാജിവച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ആർ.എസ്.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. റെജികുമാർ, ജെ. കൃഷ്ണകുമാർ, എ.എസ്. ദേവപ്രസാദ്, ജീവൻ ജേക്കബ്, സുരേഷ് നായർ, കെ.എം. രാധാകൃഷ്ണൻ, സിറിയക് റാഫേൽ, പി. ബിജുമോൻ എന്നിവർ പ്രസംഗിച്ചു