ആലുവ: ഭവന പദ്ധതിയിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്ന ചൂർണിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അലി രാജിവെക്കണമെന്ന് എസ്.സി മോർച്ച ജില്ലാ കമ്മിറ്റി അംഗം സനീഷ് കളപ്പുരക്കൽ ആവശ്യപ്പെട്ടു. 2005 2010 കാലഘട്ടത്തിൽ പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ബീന അലിയായിരുന്നു ആറാം വാർഡ് അംഗം.