തോപ്പുംപടി: ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പള്ളുരുത്തി പുല്ലാർ ദേശം റോഡിൽ ചെറുകുളത്ത് വീട്ടിൽ വിജയൻ (53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. കരുവേലിപ്പടിയിലാണ് അപകടം സംഭവിച്ചത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.