നെടുമ്പാശേരി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ പ്രകാശി​പ്പി​ച്ചു. 24, 25, 26 തീയതികളിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പ്രകാശൻ, മെമ്പർ വി വൈ ഏല്യാസ് ,സംഘാടക സമിതി കൺവീനർ വി ദിവ്യ, എച്ച് എം ബീന വർഗീസ്, പി ടി എ പ്രസിഡന്റ് കെ എം വർഗീസ് എന്നിവർ സംസാരിച്ചു. ലോഗോ മത്സരത്തിൽ സമ്മാനാർഹനായ അഖിൽ സുബ്രഹ്മണ്യനെ അഭിനന്ദിച്ചു.