മൂവാറ്റുപുഴ : പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി വിജിലൻസ് കോടതി ഒക്ടോബർ 31 വരെ നീട്ടി. ഇന്നലെ ഇവരെ കോടതിയിൽ ഹാജരാക്കി. അഭിഭാഷകനെ കാണാൻ തനിക്ക് അഞ്ചു മിനിട്ട് മാത്രമാണ് പൊലീസ് അനുമതി നൽകുന്നതെന്ന് ഇന്നലെ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതി സുമിത് ഗോയൽ വിജിലൻസ് കോടതിയിൽ വ്യക്തമാക്കി. തുടർന്ന് സുമിത് ഗോയലിന് വക്കീലുമായി സംസാരിക്കാൻ വിജിലൻസ് കോടതി 25 മിനിട്ട് സമയം ഇന്നലെ നൽകി. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് സുമിത് ഗോയലടക്കമുള്ള പ്രതികളെ റിമാൻഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതി എം.ടി. തങ്കച്ചനും നാലാം പ്രതി ടി.ഒ. സൂരജും ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. നേരത്തെ ഇവർ നൽകിയ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.