കൊച്ചി: തേവര ജംഗ്‌ഷനിൽ നിന്നായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. വാഹന പ്രചാരണം കോന്തുരുത്തി, ഐലൻഡ്, വാതുരുത്തി, ടി.ഡി.എം കവല, കാരിക്കാമുറി, എം.ജി റോഡ് വഴി ടി.ഡി.അമ്പലത്തിന് മുന്നിൽ സമാപിച്ചു.ഇന്നലെ രാവിലെ ഹൈക്കോടതിയിലെത്തി അഭിഭാഷകരോടും വോട്ടു തേടി. അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ വിജയകുമാറിനെ സന്ദർശിച്ച ശേഷം ബാർ അസോസിയേഷൻ, ക്ലർക്ക് അസോസിയേഷൻ ഓഫീസുകളിലും ലൈബ്രറിയിലും സ്‌ഥാനാർത്ഥി സന്ദർശനം നടത്തി. കൃഷ്ണ നഴ്‌സിംഗ് ഹോം ഉടമ ഡോ. സഭാപതിയെയും കുടുംബത്തെയും സന്ദർശിച്ച് അനുഗ്രഹം തേടി.