മൂവാറ്റുപുഴ:ചലച്ചിത്ര അക്കാഡമിയുടെ പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം ഇന്ന് (വെള്ളിയാഴ്ച) മൂവാറ്റുപുഴയിൽ തുടങ്ങും. ഇ വിഎം ലത തീയേറ്ററിലെ സ്ക്രീൻ ഒന്നിൽ രാവിലെ 10.30 ന് അമൃത ചാറ്റർജിയുടെ "മനോഹർ ആന്റ് ഐ " (ബംഗാൾ), 2 ന് വിനു കൊളിച്ചാലിന്റെ "ബിലാത്തിക്കുഴൽ " (മലയാളം) പ്രദർശിപ്പിക്കും. സക്രീൻ രണ്ടിൽ രാവിലെ 10.45 ന് പട്ടാഭിരാമ റെഡ്ഡിയുടെ "സംസ്ക്കാര " (കന്നഡ) 2 ന് റിതുപർണോ ഘോഷിന്റ '' ചോക്കർ ബാലി " (ബംഗാൾ) . വൈകിട്ട് 6.30ന് സംവിധായകൻ സിദ്ധാർത്ഥ് ശിവ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. സംവിധായകൻ കബീർ ചൗധരി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. തുടർന്ന് ഉറുദു സംവിധായകൻ ഐജാസ് ഖാന്റെ ദേശീയ അവാർഡ് നേടിയ സിനിമ "ഹാമിദ് "ഇരു സ്ക്രീനിലും പ്രദർശിപ്പിയ്ക്കും.ചലച്ചിത്രോത്സവത്തിൽ 36 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 22 ന് സമാപിക്കും. മൂവാറ്റുപുഴ ഫിലീം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം.കഴിഞ്ഞ ആഗസ്തിൽ തീരുമാനിച്ചിരുന്നചലച്ചിത്രോത്സവം വെള്ളപ്പൊക്കം മൂലം മാറ്റുകയായിരുന്നു. പാസ് എടുത്തവർക്കാണ് പ്രവേശനം.