കൊച്ചി: എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന് വോട്ട് നൽകണം എന്ന അഭ്യർത്ഥനയുമായി കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എറണാകുളം നഗരത്തിലെ വോട്ടർമാർക്ക് താമരപ്പൂക്കൾ വിതരണം ചെയ്തു. സ്ഥാനാർത്ഥിക്ക് താമരപ്പൂവുകൾ നൽകി കേരളാ കോൺഗ്രസ് ചെയർമാൻ അഡ്വ .പി.സി. തോമസ് ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എറണാകുളത്തിന്റെ സമസ്ത മേഖലകളിലുമുള്ള മുന്നേറ്റത്തിന് രാജഗോപാലിന്റെ വിജയം അനിവാര്യമാണെന്ന് പി.സി.തോമസ് പറഞ്ഞു.