മുവാറ്റുപുഴ: പള്ളിച്ചിറങ്ങരയിൽ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ പള്ളിച്ചിറങ്ങര പൂത്ത നാൽ ബക്കറിന്റെ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് 50-കിലോ തൂക്കം വരുന്ന മലമ്പാമ്പിനെ കണ്ടെത്തിയത്. രാവിലെ റബ്ബർ തോട്ടത്തിൽ ജോലിക്ക് വന്ന തൊഴിലാളികളാണ് ഒരു പട്ടിയെ വിഴുങ്ങാനുളള ശ്രമത്തിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ പാമ്പുപിടിത്തത്തിൽ വിദഗ്ദ്ധനായ ഷാജി സൈയ്ത് മുഹമ്മദിനെ വിവരമറിയിച്ചു. ഷാജിയെത്തി പാമ്പിനെ പിടിക്കുകയും പിന്നീട് പാമ്പിനെ കോടനാട് ഫോറസ്റ്റ് അധികാരികൾക്ക് കൈമാറുകയും ചെയ്തു