കുറുപ്പംപടി: സഹകരണ സാമൂഹ്യരംഗത്ത് അന്താരാഷ്ട്ര പുരസ്‌കാരം നേടിയ മുടക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചനെ മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സാജുപോൾ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഷോജറോയ്, പി.കെ.ശിവദാസ്, എൽസി പൗലോസ്, ഷൈമി വർഗീസ്, പി.കെ. രാജു, മിനി ഷാജി, ടി.വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.