പറവൂർ : പറവൂർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അമൃത ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ (ഞായർ) പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് ഒന്നിന് സമാപിക്കും. സി.ജി. കമലാകാന്തൻ ഉദ്ഘാടനം ചെയ്യും. ടി.എസ്. മുരളീധരമേനോൻ അദ്ധ്യക്ഷത വഹിക്കും. എസ്. പ്രശാന്ത്, മണികണ്ഠൻ, എസ്. ദിവാകരൻപിള്ള, സതീശൻ, ഡോ. ഗോകുൽദാസ് തുടങ്ങിയവർ സംസാരിക്കും. രജിസ്ട്രേഷന് ഫോൺ: 9847596163, 8547145714.