അങ്കമാലി: കറുകുറ്റി പഞ്ചായത്തിൽ പാലിശേരിയിൽ നിന്ന് അമ്പലത്തുരുത്തിലേക്ക് പോകുന്ന വഴിയിൽ കുന്നിടിച്ചു നിരത്തുന്നത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ തടഞ്ഞു. വാർഡ് മെമ്പർ കെ.പി. അനീഷിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്‌.ഐ മേഖലാ ഭാരവാഹികളായ റോജിസ് , പ്രവീൺ , അനൂപ് ആന്റണി എന്നിവർ നേതൃത്വം നൽകി. ഈ കുന്നിന്റെ ഒരുഭാഗം പാലിശേരി ലക്ഷംവീട് കോളനിയും ഗവൺമെന്റ് സ്‌കൂളും ആശുപത്രിയും ഉൾപ്പെടുന്ന ജനവാസ മേഖലയാണ്.