പറവൂർ : പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജുവിനെതിരെ പ്രതിപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയ ചർച്ച 28 ന് രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഹാളിൽ നടക്കും. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ചർച്ച. ഭരണപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയവൈരം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാന്ധിജയന്തി ആഘോഷത്തെച്ചൊല്ലി ഉടലെടുത്ത തർക്കത്തെത്തുടർന്ന് വി.എസ്. അനിക്കുട്ടൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. കോൺഗ്രസ് അംഗം കെ.എ. ബിജു പ്രസിഡിന്റിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിപക്ഷത്ത് എട്ടും ഭരണപക്ഷത്ത് ഒമ്പതും അംഗങ്ങളാണുള്ളത്.