കാലടി: അങ്കമാലി-കാലടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും ഉടമകൾക്കെതിരെയുമുള്ള വ്യാജ പരാതിക്കെതിരെയും ബസ് ആക്രമണങ്ങൾക്കെതിരെയും ഉന്നതതലങ്ങളിൽ പരാതി നൽകിയെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി- കാലടി മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരാതി നൽകിയത്.
കാഞ്ഞൂർ - ആലുവ റൂട്ടിലോടുന്ന വിനായക ബസിൽ യാത്ര ചെയ്യാനെത്തിയ വീട്ടമ്മയെ ഡോർ ചെക്കർ ആക്രമിച്ചുവെന്ന വാർത്ത വ്യാജമാണെന്നും പക പോക്കുകയാണെന്നും ബസ് ഉടമ പി.ബി. സജീവ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് കാലടി ടൗണിൽ പാർക്ക് ചെയ്തിരുന്ന വിനായക, ശ്രേയസ് ബസുകളുടെ ചില്ലുകൾ എറിഞ്ഞ് തകർത്തതായും അദ്ദേഹം പരാതിപ്പെട്ടു. കാഞ്ഞൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൈ ബസ് സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജോർജ് കൂട്ടുങ്ങലും അക്രമങ്ങളിൽ പ്രതിഷേധിച്ചു.